പിടിവിട്ടാല്‍ ലോക്ക്ഡൗണ്‍ വേണ്ടിവരും; ആശങ്കയറിയിച്ച് മന്ത്രിമാര്‍

ബുധന്‍, 19 ജനുവരി 2022 (11:47 IST)
കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യം ഗൗരവമായി കാണണമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. നേരത്തെ കോവിഡ് വന്നവരിലും വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവരിലും വീണ്ടും കോവിഡ് ബാധിക്കുന്നത് സ്ഥിതി സങ്കീര്‍ണമാക്കുമെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. നാളെ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെ കുറിച്ച് തീരുമാനിക്കും. 
 
പിടിവിടുന്ന സാഹചര്യമുണ്ടായാല്‍ ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് ഉപാധികളില്ലെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ വിവിധ വകുപ്പ് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനോട് മുഖ്യമന്ത്രിക്ക് യോജിപ്പില്ല. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ജില്ലകളില്‍ മാത്രം ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ഉചിതമെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. രാത്രി കര്‍ഫ്യു, വാരാന്ത്യ ലോക്ക്ഡൗണ്‍ എന്നിവയും പരിഗണനയിലുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍