ഏകീകൃത മെഡിക്കല്‍ പ്രവേശന പരീക്ഷ ഈ വര്‍ഷം മുതല്‍ നടത്തേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ഈ വര്‍ഷം മുതല്‍ നടപ്പാക്കാന്‍ കഴിഞ്ഞദിവസമായിരുന്നു സുപ്രീംകോടതി തീരുമാനിച്ചത്. മെയ് ഒന്ന്, ജൂലൈ 24 ദിവസങ്ങളിലായി രണ്ടു ഘട്ടമായി ഏകീകൃത പരീക്ഷ നടത്താനായിരുന്നു കോടതി നിര്‍ദ്ദേശം.
എന്നാല്‍, രണ്ട് ഘട്ടത്തിന് പകരം ജൂലൈ 24 ന് ഒറ്റ ഘട്ടമായി പരീക്ഷ നടത്തിയാൽ മതിയെന്നും സംസ്ഥാനങ്ങൾ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെ എം ബി ബി എസ്, ബി ഡി എസ് പ്രവേശത്തിന് അനുമതി നൽകണമെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് നീറ്റ് ഈ വർഷം വേണ്ടെന്ന് കേന്ദ്രസർക്കാർ നിലപാട് എടുത്തത്.