നവകേരള സദസ് നടക്കുന്ന മണ്ഡലങ്ങളില്‍ അതതു ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. ഇതുപ്രകാരം നാലാം തീയതി (ഇന്ന്) നവകേരള സദസ് നടക്കുന്ന ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, ഗുരുവായൂര്‍ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. അഞ്ചാംതീയതി മണലൂര്‍, നാട്ടിക, ഒല്ലൂര്‍, തൃശൂര്‍ എന്നിവടങ്ങളിലെയും ആറാം തീയതി കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, പുതുക്കാട് എന്നിവടങ്ങളിലെയും ഏഴാം തീയതി ചാലക്കുടി മണ്ഡലത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. അവധി പ്രഖ്യാപിച്ചിട്ടുള്ള ദിവസത്തിനു പകരമായി പിന്നീടു വരുന്ന മറ്റൊരു അവധി ദിവസം പ്രവൃത്തിദിനമായിരിക്കും.