നവകേരള സദസ്: ഇന്നത്തെ പരിപാടികള്‍ റദ്ദാക്കി

ശനി, 9 ഡിസം‌ബര്‍ 2023 (08:30 IST)
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് ഇന്നത്തെ നവകേരള സദസ് പരിപാടികള്‍ റദ്ദാക്കി. എറണാകുളം ജില്ലയിലെ ഇന്നത്തെ പരിപാടികളാണ് റദ്ദാക്കിയത്. കാനത്തിന്റെ സംസ്‌കാരത്തിനു ശേഷം ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ട് മണിക്ക് പെരുമ്പാവൂരില്‍ നിന്നു പര്യടനം തുടരും. തുടര്‍ന്ന് 3.30 കോതമംഗലം, 4.30 മൂവാറ്റുപ്പുഴ, 6.30 തൊടുപുഴ എന്നിങ്ങനെയായിരിക്കും പരിപാടികള്‍. 
 
ഇന്ന് ഉച്ചയ്ക്കു രണ്ട് വരെ തിരുവനന്തപുരത്തെ പിഎസ് സ്മാരകത്തില്‍ കാനത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തിരുവനന്തപുരത്ത് നിന്നു വിലാപയാത്രയായി കോട്ടയം വാഴൂരിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഞായറാഴ്ച ഉച്ചയ്ക്ക് മുന്‍പ് വാഴൂരിലെ വീട്ടില്‍ സംസ്‌കരിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍