ഗെയിംസ് വിവാദം: വകുപ്പ് ഒഴിയാന്‍ ഒരുക്കമാണെന്ന് തിരുവഞ്ചൂര്‍
നാഷണല്‍ ഗെയിംസ് വിവാദം കത്തിനില്‍ക്കെ കായിക വകുപ്പ് ഒഴിയാന്‍ ഒരുക്കമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
നാഷണല്‍ ഗെയിംസ് ചുമതലയില്‍ നിന്ന് തന്നെ എത്രയും പെട്ടെന്ന് നീക്കണമെന്നും. കായിക വകുപ്പ് ഒഴിയാന്‍ താന്‍ ഒരുക്കമാണെന്നും തിരുവഞ്ചൂര്‍ മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കുകയായിരുന്നു. നാഷണല്‍ ഗെയിംസ് നടത്തിപ്പിനെ കുറിച്ച് വ്യാപക പ്രതിഷേധം ഉയര്‍ന്നുവന്നതും. സര്‍ക്കാര്‍ നയങ്ങളെ തള്ളി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ രംഗത്ത് വന്നതുമാണ് അദ്ദേഹത്തെ വകുപ്പ് ഒഴിയാന്‍ പ്രേരിപ്പിച്ചത്.
അതേസമയം ദേശീയ ഗെയിംസ് നടത്തിപ്പിൽ പൂർണ സംതൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഗെയിംസ് നടത്തിപ്പ് സമിതിയിലും ഉദ്യോഗസ്ഥരിലും പൂർണ വിശ്വാസമുണ്ടെന്നും വിവാദങ്ങളുണ്ടാക്കി ഗെയിംസിനെ തകർക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.