കേരളത്തിന് മുപ്പത്തിനാലാം സ്വര്‍ണം: രണ്ടാമത് തുടരുന്നു

വ്യാഴം, 12 ഫെബ്രുവരി 2015 (19:20 IST)
മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് മുപ്പത്തിനാലാം സ്വര്‍ണ്ണം. 73 കിലോ വിഭാഗം തായ്‌ക്കൊണ്ടയിലാണ്  മാര്‍ഗരറ്റ് മറിയ കേരളത്തിന് വേണ്ടി സ്വര്‍ണം നേടിയത്. കൂടാതെ ട്രിപ്പിള്‍ ജംപ് മത്സരത്തില്‍ രഞ്ജിത് മഹേശ്വരിയാണ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടുകയും ചെയ്തു.

16.66 മീറ്റര്‍ പിന്നിട്ട രഞ്ജിത് പഞ്ചാബിന്റെ അര്‍പീന്ദര്‍ സിങ്ങിന്റെ റെക്കോര്‍ഡാണ് തകര്‍ത്തത്. ഇതോടെ ഗെയിംസ് അവസാനിക്കാന്‍ മൂന്നു നാള്‍ മാത്രം ശേഷിക്കേ മെഡല്‍നിലയില്‍ കേരളമിപ്പോള്‍ രണ്ടാം സ്ഥാനത്താണ്. 32 സ്വര്‍ണവുമായി ഹരിയാനയാണ് മൂന്നാമത്. 79 സ്വര്‍ണം നേടിയ സര്‍വീസസാണ് ഒന്നാം സ്ഥാനത്ത്.

നേരത്തെ, ഫെന്‍സിംഗ് സാബറെ വിഭാഗത്തില്‍ കേരളത്തിന്റെ വനിതകള്‍ സ്വര്‍ണം നേടിയിരുന്നു. ഭവാനി ദേവി, നേഹ, ജ്യോത്സന, എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. ഇതിനിടെ, പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജോസഫ് എബ്രഹാം ഫൌള്‍ സ്റ്റാര്‍ട്ടില്‍ പുറത്തായത് കേരള ക്യാംപില്‍ നിരാശ പടര്‍ത്തി. ജോസഫ് എബ്രഹാമിന്റെ വിട വാങ്ങല്‍ മത്സരമായിരുന്നു ഇത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക