വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ തേടി ക്രൈംബ്രാഞ്ച് സംഘം. മരണം നടന്ന് എട്ടുമാസത്തിനു ശേഷവും ബാലഭാസ്കറിന്റെ മൊബൈൽഫോൺ തിരികെ കിട്ടിയില്ല. അപകടസമയത്ത് ബാലഭാസ്കറിന്റെ കൈയ്യിലുണ്ടായിരുന്ന മൊബൈൽ സ്വർണ്ണക്കടത്തുകേസിൽ റിമാൻഡിലുള്ള പ്രകാശൻ തമ്പിയുടെ കൈവശമുണ്ടെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. ഇയാളെ ചോദ്യംചെയ്യാൻ എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി.