ഭാര്യയെയും മകനെയും കിണറ്റിലെറിഞ്ഞ് കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി
തിങ്കള്‍, 12 ഒക്ടോബര്‍ 2015 (08:30 IST)
മലപ്പുറത്ത് ഭാര്യയെയും എട്ടുമാസം പ്രായമുള്ള മകനെയും കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. ഇരുവരേയും കിണറ്റിലെറിഞ്ഞാണ് ഇയാള്‍ കൊന്നത്. മലപ്പുറം പൊന്നാനിയിലാണ് സംഭവം. ഫൈസൽ, ഭാര്യ സെലീന, മകൻ സഹീം എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നും രാവിലെയാണ് മൂവരും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫൈസല്‍ മുറിവേറ്റ് മുറിയില്‍ കിടക്കുന്നത് ഇവരുടെ അമ്മയാണ് കണ്ടത്. സെലീനേയും മകന് സഹീമിനേയും കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് ഇരുവരും വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫൈസലിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് മരിച്ചത്.
ഗള്‍ഫില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന ഫൈസല്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. കൊലപാതകത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.