ത്യാഗത്തിന്റെയല്ല കയ്യേറ്റത്തിന്റെ കുരിശാണ് പൊളിച്ചത്: കാനം രാജേന്ദ്രൻ

ശനി, 22 ഏപ്രില്‍ 2017 (13:39 IST)
മൂന്നാറിലെ അനധികൃത ഭൂമി കയ്യേറ്റമൊഴിപ്പിക്കുന്നത് തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭൂമി കയ്യേറിയവരെ നിയമപരമായി തന്നെ ഒഴിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാ‍തെ ത്യാഗത്തിന്റെയല്ല കയ്യേറ്റത്തിന്റെ കുരിശാണ് പൊളിച്ചത് ഈ ദൗത്യം പരാജയപ്പെട്ടെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. 
 
ഇന്നലെ കയ്യേറ്റമൊഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നായിരുന്നു സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ അറിയാതെ രാത്രിക്ക് രാത്രി കുരിശ് പൊളിച്ചുമാറ്റിയതിനും അർധരാത്രിയിൽ പൊലീസിനെ അറിയിക്കാതെ നിരോധനാജ്ഞ പ്രഖ്യാപിച്ചതിലും മുഖ്യമന്ത്രി പ്രതിഷേധിച്ചിരുന്നു. 
 

വെബ്ദുനിയ വായിക്കുക