ബാലാവകാശകമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോടിയേരിയുടെ കൊച്ചുമകള്‍ ഉറങ്ങിയില്ലെന്ന് പറഞ്ഞ് ഓടിയെത്തിയ ബാലാവകാശ കമ്മീഷന്‍ എന്തുകൊണ്ട് പാലത്തായില്‍ പോയില്ലെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോടിയേരിയുടെ വീടിനുമുന്നില്‍ കോടികളുടെ വാഹനങ്ങള്‍ കിടക്കുന്നുണ്ടെന്നും രാജാവിനെപ്പോലെയാണ് കോടിയേരിയുടെ താമസമെന്നും അദ്ദേഹം ആരോപിച്ചു.