മുല്ലപ്പെരിയാര്‍: ജനങ്ങളുടെ സുരക്ഷിതത്വത്തിന് പ്രാധാന്യമെന്ന് ചെന്നിത്തല

ഞായര്‍, 16 നവം‌ബര്‍ 2014 (13:27 IST)
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷിതത്വത്തിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാറ്റിപ്പാര്‍പ്പിക്കുന്നവരുടെ സ്വത്തിന് സര്‍ക്കാര്‍ സംരക്ഷണം നല്‍കും. കേരള പൊലീസ്‌ കായികമേള ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. 
 
അപകടമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്‌. വിവിധ വകുപ്പുകളെ  ഏകോപിപ്പിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.  സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനു മുന്‍പാകെ ബാംഗ്ലൂരിലെ വ്യവസായി എം കെ കുരുവിള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നല്‍കിയ മൊഴിയെ കുറിച്ച് പ്രതികരിക്കാനില്ല.  ഇക്കാര്യത്തില്‍  കമ്മിഷന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. 
 
കുരുവിളയ്ക്ക്‌ എതിരായ കേസ്‌ കെട്ടിച്ചമച്ചതാണെന്നു പൊലീസ്‌ കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കില്‍ അത്‌ അവര്‍ക്കു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ചെന്നിത്തല വിശദീകരിച്ചു. മൂന്നു പുതിയ ഡിജിപിമാരെ നിയമിച്ചതു ചട്ടമനുസരിച്ചാണ്‌. സംസ്ഥാന സര്‍ക്കാരിന്  എപ്പോള്‍ വേണമെങ്കിലും ഇത്തരത്തില്‍ നിയമനം നടത്താമെന്ന് കേന്ദ്ര സര്‍വീസ്‌ ചട്ടത്തില്‍ വ്യവസ്ഥയുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി  മന്ത്രി പറഞ്ഞു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
  

വെബ്ദുനിയ വായിക്കുക