മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്നം അവസാനിപ്പിച്ചത്: പനീര്‍ശെല്‍വം

ചൊവ്വ, 18 നവം‌ബര്‍ 2014 (16:45 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്നം നേരത്തെ തന്നെ അവസാനിപ്പിച്ചതാണെന്ന് തമിഴ്നാട് മുഖ്യമന്തി പനീര്‍ശെല്‍വം.ഈ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയാണ്. ജലനിരപ്പ് 142 അടിവരെ നിലനിര്‍ത്താമെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയതാണെന്നും പനീര്‍ശെല്‍വം പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍  പ്രധാനമന്ത്രിക്ക് കത്തുകളൊന്നും അയച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രശ്നങ്ങളില്‍  പ്രധാനമന്ത്രിക്കു കത്തെഴുതുക മാത്രമാണു പനീര്‍സെല്‍വം ചെയ്യുന്നതെന്ന് കരുണാനിധി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറച്ചതാണ് ജലനിരപ്പുയരാന്‍ കാരണം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക