ഇന്ധന വില വർദ്ധന: സംസ്ഥാനത്ത് 24ന് വാഹന പണിമുടക്ക് - 30മുതല്‍ സ്വകാര്യ ബസ് സമരം

വ്യാഴം, 18 ജനുവരി 2018 (19:21 IST)
ഇന്ധന വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് ഈ മാസം 24ന് മോട്ടോര്‍ വാഹന പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്. ട്രേഡ് യൂണിയനുകളും ഗതാഗതമേഖലയിലെ തൊഴിൽ ഉടമകളും സംയുക്തമായാണ് പണിമുടക്കുന്നത്. ബിഎംഎസ് പണിമുടക്കില്‍ നിന്നും വിട്ടു നില്‍ക്കും.

സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്സ് വാഹനങ്ങൾ, ചരക്ക് - ടാങ്കർ ലോറികൾ തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കുമെന്ന് തൊഴിലാളി യൂണിയനുകൾ വ്യക്തമാക്കി.

ഇന്ധന വില വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ ഈ മാസം 30 മുതല്‍ സ്വകാര്യ ബസ് ഉടമകളും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

മിനിമം ചാർജ് പത്തു രൂപയാക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നത്. ബസ്​ ഓപ്പറേറ്റേഴ്​സ്​ കോൺഫെഡറേഷൻ സമരം പ്രഖ്യാപിച്ചത്.

മിനിമം ചാർജ് വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം കിലോമീറ്റർ ചാർജ്​ 80 പൈസയാക്കി നിജപ്പെടുത്തണം, വിദ്യാർഥികളുടെ നിരക്ക് അഞ്ച്​ രൂപയാക്കണം, വർദ്ധിപ്പിച്ച റോഡ്​ ടാക്​സ്​ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. സര്‍ക്കാരില്‍ നിന്നും അനുകൂലമായ സമീപനം ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍