ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 10 ജനുവരി 2022 (15:06 IST)
ലോട്ടറി കച്ചവടക്കാരനെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. കുപ്രസിദ്ധ മോഷ്ടാവ് അന്‍വര്‍ഷാ ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 27നാണ് സംഭവം നടന്നത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാള്‍. കായംകുളം പൊലീസാണ് 22കാരനായ പ്രതിയെ പിടികൂടിയത്. 
 
അതേസമയം കേസിലെ ഒന്നാംപ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അമ്പാടിയെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍