മോഹന്‍ലാല്‍ രാജ്യസഭയിലേക്ക്..., അതും ബിജെപി ടിക്കറ്റില്‍...!
മലയാളത്തിന്റെ സൂപ്പര്‍ താരമായ ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാലിനെ ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലെത്തിക്കാന്‍ ബിജെപി ങ്കേന്ദ്രനേതൃത്വം കരുനീക്കങ്ങള്‍ തുടങ്ങിയതായി വാര്‍ത്തകള്‍. മോഹന്‍ലാല്‍ സമ്മതം മൂളിയാല്‍ അദ്ദേഹത്തെ സ്‌ഥാനാര്‍ത്ഥിയാക്കുന്നതിന് ബിജെപി കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കുമെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു.
ബിജെപി അനുഭാവികളും സിനിമാ രംഗത്ത് മോഹന്‍ലാലിനോട് അടുപ്പം പുലര്‍ത്തുന്നവരുമായ നിര്‍മ്മാതാവ് സുരേഷ് കുമാര്‍, മേജര്‍ രവി എന്നിവരിലൂടെയണത്രെ മോഹന്‍ലാലിനെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഒഴിവു വരുന്ന രണ്ട് സീറ്റുകളില്‍ നടി ശബാന ആസ്‌മിയുടെ ഭര്‍ത്താവും സംഗീതഞ്‌ജനുമായ ജാവേദ് അക്‌തറിന്റെ ഒഴിവിലേക്കാണ് മോഹന്‍ലാലിനെ ബിജെപി പരിഗണിക്കുന്നത്.
സമാന ആവശ്യവുമായി നടി മഞ്ജു വാര്യരേയും ബിജെപി സമീപിച്ചെങ്കിലും അനുകൂലമായി നടി പ്രതികരിച്ചില്ലത്രേ. എന്നാല്‍ വാര്‍ത്തകള്‍ എത്രമാത്രം സത്യമുള്ളതാണെന്ന് വ്യക്തമല്ല. നേരത്തെ സി.പി.എം ടിക്കറ്റില്‍ മമ്മൂട്ടിയെയും രാജ്യസഭയിലേക്ക് പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.