ന്യൂസ് മേക്കറിന് പിന്നാലെ ഉത്രാടം തിരുനാള്‍ പുരസ്കാരവും മോഹൻലാലിന്

ചൊവ്വ, 17 ജനുവരി 2017 (16:03 IST)
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ പുരസ്കാരം പ്രമുഖ ചലച്ചിത്ര നടന്‍ മോഹന്‍ ലാലിന് നല്‍കും. ചലച്ചിത്ര കലാരംഗത്തെ വിശിഷ്ട സംഭാവനകള്‍ പരിഗണിച്ചാണ് മോഹന്‍ ലാലിന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മാ ഫൌണ്ടേഷന്‍റെ ഈ പ്രഥമ പുരസ്കാരം നല്‍കുന്നതെന്ന് ഫൌണ്ടേഷന്‍ രക്ഷകര്‍ത്താക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
 
വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയ, ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ ഫൌന്‍റേഷന്‍, സസ്നേഹം ചാരിറ്റബിള്‍ സൊസൈറ്റി എന്നിവ സം‍യുക്തമായാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
 
ജനുവരി 22 ന് വൈകിട്ട് ആറു മണിക്ക് സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം നല്‍കും. മന്ത്രി തോമസ് ഐസക്കാണ് പുരസ്കാരം നല്‍കുക. 
 
ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. മുഖ്യ പ്രഭാഷണം നടത്തുന്നത് മന്ത്രി കടകം‍പള്ളി സുരേന്ദ്രനാണ്. പ്രശസ്ത ഗായകന്‍ ജി.വേണുഗോപാല്‍ സംഗീതോപഹാരം നല്‍കും.

വെബ്ദുനിയ വായിക്കുക