ഹാക്കിംഗ്: മോഹന്‍ലാല്‍ പരാതി നല്‍കി

ബുധന്‍, 8 ഒക്‌ടോബര്‍ 2014 (14:01 IST)
മോഹന്‍ലാലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ‘ദി കംപ്ലീറ്റ്‌ ആക്ടര്‍ ഡോട്ട് കോം ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ മോഹന്‍ലാല്‍ സംസ്ഥാന പോലീസ്‌ മേധാവിക്കും, സൈബര്‍ സെല്ലിനും പരാതി നല്‍കി.ഇ-മെയില്‍ സന്ദേശത്തിലൂടെയാണ് ലാല്‍ പരാതി നല്‍കിയത്. സംഭവത്തേപ്പറ്റി ഗൗരവമായി അന്വേഷിക്കാന്‍ ഡി ജി പി ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. സൈബര്‍ സെല്‍ എസ്പിയെയാണ് കേസിന്റെ അന്വേഷണ ചുമതല ഏല്പിച്ചിരിക്കുന്നത്.

നേരത്തെ മോഹന്‍ലാലിന്റെ ഔദ്യോഗിക വെബ്സൈറ്റ് സൈബര്‍ വാരിയേഴ്സ് എന്ന ഹാക്കിംഗ് ഗ്രൂപ്പ്‌ ഹാക്ക് ചെയ്തിരുന്നു. വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് ശേഷം ഇവര്‍ പാക്കിസ്ഥാന്റെ പതാകയും കശ്മീരിനെ മോചിപ്പിക്കൂ എന്ന തലക്കെട്ടോടെ സന്ദേശവും പോസ്റ്റ് ചെയ്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക