ചായ കുടിച്ചുകൊണ്ടിരിക്കെ പോക്കറ്റില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു, സംഭവം തൃശൂരില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

വ്യാഴം, 18 മെയ് 2023 (17:55 IST)
തൃശൂര്‍ മരോട്ടിച്ചാലില്‍ 70 കാരന്റെ കീശയില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഹോട്ടലില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ വലിയ ശബ്ദത്തോടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്.



ഏലിയാസ് നിസാര പരുക്കകളോടെ രക്ഷപ്പെട്ടു. പൊട്ടിത്തെറി ഉണ്ടായ ഉടനെ ഫോണ്‍ പോക്കറ്റില്‍ നിന്ന് താഴേക്ക് ഇടുകയും തീ കത്തിയ ഭാഗം വലിച്ചു കീറുകയും ചെയ്തതിനാല്‍ അപകടം ഒഴിവായി. സ്മാര്‍ട്ട് ഫോണ്‍ ആയിരുന്നില്ല ഏലിയാസിന്റെ കൈകളില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍