പൂച്ചയെ തേടി മന്ത്രി ജി സുധാകരന് ഉറക്കവും നഷ്‌ടമായി; മന്ത്രിക്ക് ഉറക്കം നഷ്‌ടമായതിന്റെ കാരണം പൂച്ച തന്നെയണോയെന്ന് അന്വേഷിച്ച് സോഷ്യല്‍ മീഡിയ

ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (12:48 IST)
മന്ത്രി ജി സുധാകരന്റെ പുതിയ കവിതയില്‍ സോഷ്യല്‍ മീഡിയ. ‘എനിക്കുറങ്ങണം’ എന്നാണ് മന്ത്രിയുടെ പുതിയ കവിതയുടെ പേര്. ഉറക്കം നഷ്‌ടപ്പെടുന്നതിനെക്കുറിച്ചും ഉറക്കം ആഗ്രഹിക്കുന്നതിനെക്കുറിച്ചുമാണ്  കവിത പറയുന്നത്. എന്നാല്‍, പൂച്ചയെ തിരഞ്ഞിറങ്ങിയാണ് മന്ത്രിയുടെ ഉറക്കം നഷ്‌ടമായതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നേരത്തെ, ‘പൂച്ച’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആയിരുന്നു. 
 
മന്ത്രി ജി സുധാകരന്റെ ‘എനിക്കുറങ്ങണം’ എന്ന കവിത 
 
ഉറങ്ങണം
എനിക്ക് ഉറങ്ങണം
പക്ഷേ, ഉറങ്ങുവാന്‍
ഒട്ടും കഴിയുന്നില്ലല്ലോ
 
ഉറങ്ങുവാന്‍
കിടന്നുറങ്ങുമ്പോള്‍
പെട്ടെന്നുണര്‍ന്നു-
പോകുന്നു
ഉറക്കം പോകുന്നു
 
ഉറക്കമേ !
പറന്നകന്നു പോകുന്നോ
പറന്നങ്ങെത്തുവാന്‍
കഴിയുന്നീലല്ലോ !
 
ഉറക്കമില്ലാത്ത
ഉണര്‍വു മാത്രമായ്
ചരിച്ചുജീവിതം
സുസാധ്യമാകുമോ ?
 
അതുപ്രപഞ്ചത്തിന്‍
പ്രവാഹകാര്യമാം
ചലനത്തില്‍ നീതി -
യ്ക്കിണങ്ങുവോ ? ആവോ!
 
ഉറക്കത്തില്‍
എന്നും ഉണര്‍ന്നിരിക്കുന്ന
കലുഷ ജീവിതം 
നയിക്കും മര്‍ത്യനോ

വെബ്ദുനിയ വായിക്കുക