ഐഎഎസുകാരില്‍ വെറും പത്ത് ശതമാനം മാത്രമാണ് തലക്ക് വെളിവുളളവരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരുനൂറോളം ഐഎഎസുകാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഇക്കാര്യം പറഞ്ഞെതെന്നും ആലപ്പുഴ ടൗണ്‍ ഹാളില്‍ ആധാരം എഴുത്തുകാരുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി വ്യക്തമാക്കി.
ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ഐസിഎസിന്റെ തുടര്‍ച്ചയാണിത്. അല്ലതെ ഐഎഎസുകാര്‍ക്ക് പ്രത്യേക മഹത്വമൊന്നുമില്ല. നിലവില്‍ അവരെ ബ്രിട്ടീഷുകാരുടെ പ്രേതം ബാധിച്ചിരിക്കുകയാണ്. ഐഎഎസുകാരെ കണ്ടുകൊണ്ടല്ല സര്‍ക്കാര്‍ ഉണ്ടായത്. അതുകൊണ്ടുതെന്നെ അവരുടെ ഭീഷണിക്കുമുന്നില്‍ സര്‍ക്കാര്‍ തല കുനിക്കേണ്ട കാര്യമില്ലെന്നും പുതിയ ഭരണ സംവിധാനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഐഎഎസുകാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.