മിനായില്‍ മലയാളി തീര്‍ത്ഥാടകര്‍ സുരക്ഷിതരെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രവാസികാര്യമന്ത്രി കെ സി ജോസഫും. മിനായില്‍ തിക്കിലും തിരക്കിലും പെട്ട് 453 പേര്‍ മരിച്ചിരുന്നു. ഇതില്‍ 13 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. അതേസമയം, മലയാളികള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെയും പ്രവാസികാര്യമന്ത്രിയുടെയും വിശദീകരണം.