പ്രശസ്ത മിമിക്രി താരം ജയേഷ് പുല്ലാട് അന്തരിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 10 ഏപ്രില്‍ 2024 (19:54 IST)
jayesh
പ്രശസ്ത മിമിക്രി താരം ജയേഷ് പുല്ലാട് അന്തരിച്ചു. ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം കുടുംബാംഗവും കോമഡി ഉത്സവം വൈറല്‍ താരവുമാണ് ജയേഷ്. സ്റ്റേജ് ഷോകളിലും സജീവമായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
 
ചലച്ചിത്ര നടന്മാരായ ജോജു ജോര്‍ജ്, ബിജു മേനോന്‍, ഷമ്മി തിലകന്‍ എന്നീ താരങ്ങളെ അനുകരിച്ചാണ് ജയേഷ് കലാരംഗത്ത് ശ്രദ്ധ നേടിയത്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍ നടക്കും

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍