ഗായകന്‍ എം.ജി.ശ്രീകുമാറിനു മോന്‍സണ്‍ മാവുങ്കല്‍ ഒരു മോതിരം സമ്മാനിച്ചിരുന്നു. ബ്ലാക് ഡയമണ്ട് എന്നു പറഞ്ഞാണ് മോന്‍സണ്‍ കാണാന്‍ ചന്തമുള്ള നല്ലൊരു മോതിരം നല്‍കിയത്. എന്നാല്‍, ഈ മോതിരത്തിന്റെ യഥാര്‍ഥ വില വെറും 300 രൂപ ! പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ പിടിയിലായ ശേഷമാണ് ഇക്കാര്യങ്ങള്‍ പുറത്തുവരുന്നത്.