എംജി കോളജിലെ ആക്രമണം: ന്യായീകരണവുമായി മുഖ്യമന്ത്രി

വെള്ളി, 17 ഒക്‌ടോബര്‍ 2014 (14:50 IST)
എംജി കോളജില്‍ പൊലീസുകാരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച ആര്‍എസ്എസ് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചത് നടപടി ക്രമങ്ങള്‍ പാലിച്ചാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

നടപടി ക്രമങ്ങള്‍ പാലിച്ച്  കോടതിയുടെ അനുമതിയോടെയാണ് കേസ് പിന്‍വലിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോളജിലെ സംഘര്‍ഷത്തിനിടെ പൊലീസുകാര്‍ക്കു നേരെ ബോംബ് എറിഞ്ഞവര്‍ ഉള്‍പ്പെട്ട കേസ് പിന്‍വലിച്ചത് രൂക്ഷമായ പ്രതിപക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കേസ് പിൻവലിച്ചതിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദൻ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. കേസ് പിൻവലിച്ചതിന്‍റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്നും വിഎസ് ആരോപിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക