അയാളെ എനിക്കറിയില്ല; ആര്‍ക്കും വിവാഹവാഗ്ദാനം നല്‍കിയിട്ടില്ല- മേഘ്നാ രാജ്
ശനി, 27 ഫെബ്രുവരി 2016 (12:32 IST)
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം വ്യവസായിയെ ചതിച്ചെന്ന് വാര്‍ത്ത തള്ളി നടി മേഘ്നാ രാജ്. തനിക്കെതിരെ പ്രതികരിക്കുന്ന വാര്‍ത്തയില്‍ ഒരു തരത്തിലും സത്യമില്ല. ഈ പരാതി കൊടുത്ത വ്യക്തിക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകും. ജീവിതത്തില്‍ ഇതുവരെയും താന്‍ ആരെയും വഞ്ചിച്ചിട്ടില്ല. വാര്‍ത്തകള്‍ തനിക്കും കുടുംബത്തിനും തെലുങ്ക് ചലച്ചിത്ര ലോകത്തും വലിയ ഞെട്ടലുണ്ടാക്കിയെന്നും മേഘ്ന പറഞ്ഞു.
വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന പരാതി നല്കിയ തമിഴ്നാട്ടിലെ പ്രമുഖ ബിസിനസുകാരനായ ജനാർദ്ദനനെ അറിയില്ല. അയാള്‍ എന്തിനാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും അറിയില്ല. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോയെന്ന് അറിയില്ല. ഒരു ബ്ലാക് മാര്‍ക്കും തന്റെ ജീവിതത്തില്‍ ഇല്ലാത്തതിനാല്‍ കേസുമായി മുന്നോട്ടു പോകുമെന്നും മേഘ്ന പറഞ്ഞു.
അന്വേഷണത്തില്‍ തെളിവുകളൊന്നും തനിക്കെതിരല്ല. പരാതി തന്റെ അഭിമാനത്തെയാണ് മുറിവേല്‍പ്പിച്ചത്. താനൊരു സെലിബ്രിറ്റിയായതുകൊണ്ട് അന്വേഷണം നടക്കുകയും സത്യം പുറത്തുവരികയും ചെയ്യും, എന്നാല്‍ ഒരു സാധാരണക്കാരിയാണെങ്കില് എന്താകുമായിരുന്നു സാഹചര്യമെന്നും മേഘ്ന ചോദിച്ചു.
മേഘ്നാ രാജ് വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന് ജനാർദ്ദൻ എന്ന യുവാവാണ് വെളിപ്പെടുത്തിയതും പൊലീസില്‍ പരാതി നല്കിയതും. ബംഗലുരു ജെപി നഗർ പൊലീസ് സ്റ്റേഷനിലാണ് യുവാവ് പരാതി കൊടുത്തിരിക്കുന്നത്.
മേഘ്ന രാജും താനും തമ്മില്‍ ഏറേനാളായി സ്നേഹത്തിലായിരുന്നു. വിവാഹം കഴിക്കാമെന്നു വാക്കു നൽകിയിരുന്നു. പിന്നീട് വിവാഹം കഴിക്കാമെന്ന തീരുമാനത്തിൽ നിന്നും അവര്‍ പിന്നോട്ട് പോകുകയായിരുന്നു. ഇതു തെളിയിക്കുന്ന രേഖകളും തെളിവുകളും അവർ തന്നെ നശിപ്പിച്ചു കളഞ്ഞുവെന്നും ബംഗലുരു പൊലീസ് കമ്മീഷ്ണര്‍ക്ക് നല്കിയ പരാതിയില്‍ യുവാവ് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ജനാർദ്ദിന്റെ വാദത്തെ പൂർണമായും നിഷേധിക്കുകയാണ് മേഘ്ന.