പരസ്പരം ഇഷ്ടപ്പെടുന്നവർ ഒന്നിക്കട്ടെ, അതിലെന്താണ് തെറ്റ്; മീരാ ജാസ്മിന്റെ വാക്കുകൾ വൈറലാകുന്നു!

വെള്ളി, 25 നവം‌ബര്‍ 2016 (14:04 IST)
ഊഹാപോഹങ്ങള്‍ക്കും ഗോസിപ്പുകൾക്കും വിരാമമിട്ടാണ് ദിലീപും കാവ്യയും വിവാഹിതരായത്. വിവാഹം ഉണ്ടാകുമെന്ന് അറിയമായിരുന്നുവെങ്കിലും എന്ന് നടക്കുമെന്ന് കാര്യം വ്യക്തമല്ലായിരുന്നു. തലേദിവസം വിളിച്ച് നാളെ കൊച്ചിയില്‍ എത്തണമെന്ന് പറഞ്ഞ് ദിലീപ് ഫോണ്‍ വയ്ക്കുകയായിരുന്നു. കൂടുതല്‍ ഒന്നും പറഞ്ഞില്ലെന്നാണ് വിവാഹ ചടങ്ങില്‍ എത്തിയ സുഹൃത്തുക്കള്‍ പറയുന്നു. 
 
ഇക്കാര്യത്തിൽ നടി മീരാജാസ്മിൻ പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരസ്പരം സ്നേഹിക്കുന്നവർ ഒരുമിക്കാൻ തീരുമാനിച്ചതിൽ എന്താണ് തെറ്റ്. അതല്ലേ അതിന്റെ ശരി എന്നായിരുന്നു മീരയുടെ പ്രതികരണം. ഇതിൽ നിന്നും വിപരീതമായിട്ടായിരുന്നു ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്. തന്റെ കുടുംബ പ്രശ്നത്തിന് കാവ്യ ഒരിക്കലും മനഃപൂർവ്വം കാരണമായിട്ടില്ല. മകളും അമ്മയും നിർബന്ധിച്ചതിനാലാണ് താൻ കാവ്യയെ വിവാഹം കഴിക്കുന്നത് എന്നായിരുന്നു ദിലീപ് പറഞ്ഞത്.
 
ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് മീര ജാസ്മിൻ. മീരയുടെ വാക്കുകളിൽ ഇരുവരും പരസ്പരം സ്നേഹത്തിൽ ആയിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. മീരയുടെ വിവാഹത്തിനും കാവ്യയും ദിലീപും ഒരുമിച്ചായിരുന്നു ചെന്നത് എന്നതും ശ്രദ്ദേയം. ദിലീപും കാവ്യയും ആദ്യമായി ഒരുമിച്ച് ഒരു ചടങ്ങിന് പോയതും അന്നായിരുന്നു. മറ്റൊരു സാമ്യവും ഉണ്ട്. മീരയുടെ വിവാഹത്തിന് ദിലീപും കാവ്യയും വെള്ള നിറത്തിലുള്ള ഡ്രസ് ധരിച്ചായിരുന്നു എത്തിയത്. അതുപോലെ ഇന്ന് നടന്ന വിവാഹത്തിൽ മീര എത്തിയതും വെള്ള ഡ്രസിൽ തന്നെയായിരുന്നു. 

വെബ്ദുനിയ വായിക്കുക