വിലക്കുറവില്‍ മരുന്ന് ലഭ്യമാക്കാന്‍ ജന്‍ ഔഷധി സെന്ററുകള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കും
വെള്ളി, 29 മെയ് 2015 (14:04 IST)
മരുന്നു വില വര്‍ദ്ധനനയുടെ പേരില്‍ പഴിചാരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ മറുപടി വരുന്നു. രാജ്യത്തൊട്ടാകേ സന്നദ്ധ സംഘടനകളുമായി ചേന്ന് സാധാരണക്കാര്‍ക്ക് കുറഞ്ഞ് വിലയില്‍ ജനറിക് മരുന്നുകള്‍ ലഭ്യമാക്കാന്‍ ജന്‍ ഔഷധി സെന്ററുകള്‍ ആരംഭിക്കാന്‍ മോഡി സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കിയതായാണ് വിവരം. രാജ്യത്തെ ജില്ലാ,താലൂക്ക് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ആശുപത്രികളോട് അനുബന്ധിച്ചാകും ജന്‍ ഔഷധി സെന്ററുകള്‍ പ്രവര്‍ത്തിക്കുക.
പദ്ധതിയുടെ പരീക്ഷണം കേരളത്തിലാണ് നടക്കുക. ആദ്യഘട്ടത്തില്‍ 70 സെന്ററുകള്‍ കേരളത്തില്‍ ഒട്ടാകെ സ്ഥാപിക്കും. 512 ജനറിക് മരുന്നുകള്‍ ഇതിലൂടെ വിലക്കുറവില്‍ ജനങ്ങള്‍ക്ക് ലഭിക്കും. മരുന്നുകള്‍ക്ക് 60 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്നാണ് വിവരം. എന്നാല്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള സൌകര്യം സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ടതായുണ്ട്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സെന്ററുകള്‍ ആരംഭിക്കാന്‍ ആശുപത്രികളില്‍ സൗകര്യമൊരുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. സെന്ററുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും കുറഞ്ഞവിലയ്ക്ക് മരുന്നും കേന്ദ്രസര്‍ക്കാര്‍ നല്‍കും. മരുന്നുകള്‍ക്ക് ഏറ്റവും കൂടുതല്‍ വില ഈടാക്കപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അതിനാല്‍ ജന്‍ ഔഷധി സെന്ററുകള്‍ വ്യാപകമാകുന്നതോടെ മരുന്നുകമ്പനികളുടെ കൊള്ളയ്ക്ക് കടിഞ്ഞാണിടാന്‍ സാധിക്കുമെന്നാണ് കേന്ദ്രം കരുതുന്നത്.