കഴിഞ്ഞ വര്‍ഷം വരെ മെറിറ്റ് സീറ്റിലെ 44 ശതമാനത്തിന് 23,000 വും 56 ശതമാനത്തിന് 1.75 ലക്ഷവുമായിരുന്ന ഫീസാണ് ഏകീകരണം വരുന്നതോടെ നാലു ലക്ഷമായി ഉയര്‍ന്നത്. ഇത് നിര്‍ധന വിദ്യാര്‍ഥികളെ ബാധിക്കുമെന്ന അവസ്ഥയാണ് ഉണ്ടായത്. ഇതിനെതിരെ പ്രതിഷേധം കനത്തതോടെയാണ് 18 സ്വാശ്രയ ഡെന്‍റല്‍ കോളജുകളുമായുണ്ടാക്കിയ ധാരണയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്.
അതേസമയം, സര്‍ക്കാര്‍ നിലപാട് അവഗണിച്ച് പ്രവേശന നടപടികളുമായി മുന്നോട്ട് പോകാനാണ് മാനേജ്‌മെന്റുകളുടെ തീരുമാനം. സീറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ നടപടിക്കെതിരെ നാല് മെഡിക്കല്‍ കോളെജുകള്‍ ഹൈക്കോടതിയെ സമീപിച്ചു. അമല, ജൂബിലി, കോലഞ്ചേരി, പുഷ്പഗിരി മെഡിക്കല്‍ കോളേജുകളാണ് കോടതിയെ സമീപിച്ചത്.