നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്നും ജയിച്ച എൽ ഡി എഫ് സ്ഥാനാർത്ഥിയും നടനുമായ മുകേഷിന് ആശംസകളുമായി ഭാര്യയും നർത്തകിയുമായ മേതിൽ ദേവിക. മുകേഷേട്ടന് ഹൃദയം നിറഞ്ഞ വിജയാശംസകൾ, എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി. കൊല്ലം എം എൽ എ പദവിയിൽ മികച്ച വിജയമുണ്ടാവാൻ പ്രാർഥിക്കണം എന്ന് ദേവിക ഫെയ്സ്ബുക്കിൽ കുറിച്ചു.
കൊല്ലം മണ്ഡലത്ത് നിന്നും മികച്ച ഭൂരിപക്ഷത്തോടെയായിരുന്നു മുകേഷിന്റെ വിജയം. ഫലം പുറത്ത് വന്നതിന് ശേഷം, നടനും നിർമ്മാതാവുമായ വിജയ് ബാബു താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിരുന്നു. അതോടൊപ്പം മത്സരത്തിൽ അദ്ദേഹത്തിന് പിന്തുണയേകി സുരാജ് വെഞ്ഞാറമൂടും പിഷാരടിയും രംഗത്തെത്തിയിരുന്നു.