സംസ്ഥാനത്ത് ഇന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍. വിരമിക്കുന്നത് 11000 ത്തോളം ജീവനക്കാരാണ്. കെഎസ്ഇബിയില്‍ നിന്ന് 1022 പേരും സെക്രട്ടറിയേറ്റില്‍ നിന്ന് മാത്രം 221 പേരുമാണ് വിരമിക്കുന്നത്. ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതിന് മുന്‍പ് സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ മെയ് 31 ജനന തിയതിയായി ചേര്‍ക്കാറുണ്ടായിരുന്നു.