ആക്രമണം നടത്തിയത് മാവോയിസ്റ്റുകളോട് അനുഭാവമുള്ളവര്‍: ചെന്നിത്തല
സംസ്ഥാനത്ത് മാവോയിസ്റ്റുകളോട് അനുഭാവമുള്ളവരാണ് വിവിധയിടങ്ങളില്‍ ആക്രമണം നടത്തിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ്റ് ആക്രമണങ്ങള്‍ എന്ന പേരില്‍ നടന്ന ആക്രമങ്ങള്‍ സാമൂഹിക വിരുദ്ധ ശൈലിയുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാവോയിസ്റ്റുകളെന്ന പേരില്‍ വിവിധയിടങ്ങളില്‍ ആക്രമണം നടത്തിയ ആക്രമണം മൂലം ആദിവാസികളില്‍ നിന്നും ജനങ്ങളില്‍ നിന്നും ഇവര്‍ ഒറ്റപ്പെട്ടു. മാവോയിസ്റ്റുകളോട് അനുഭാവമുള്ളവരാണ് എല്ലാ ആക്രമങ്ങള്‍ക്കും പിന്നിലെന്നും. മാവോയിസ്റ്റ് ആക്രമണങ്ങള്‍ സംബന്ധിച്ച് കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.