കാലവര്‍ഷം ചതിക്കില്ല; അണക്കെട്ടുകള്‍ നിറഞ്ഞു തുടങ്ങി

തിങ്കള്‍, 21 ജൂലൈ 2014 (13:44 IST)
തെളിഞ്ഞു നില്‍ക്കുന്ന മാനം നോക്കി നെടുവീര്‍പ്പെട്ട കെ‌എസ്‌ഇബിക്കും ആര്യാടന്‍ മുഹമ്മദിനും ഇനി ആശ്വാസത്തിന്റെ നാളികള്‍. കാരണം പെയ്യാന്‍ മടിച്ചു നിന്ന് കര്‍മേഘങ്ങള്‍ കേരളത്തിന്റെ ഊര്‍ജ്ജപ്രതിസന്ധി കടുത്തതാണെന്ന തിരിച്ചറിവില്‍ അറിഞ്ഞ് പെയ്തു തുടങ്ങിയിരിക്കുന്നു.
 
ഇടവേളയ്ക്ക് ശേഷം കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തേ പ്രമുഖ അണക്കെട്ടികളില്‍ ജലനിരപ്പുയര്‍ന്നു തുടങ്ങിയതാണ് കെ‌എസ്‌ഇബിയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് വളരെയധികം താണിരുന്ന ആനയിറങ്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നുതുടങ്ങി.
 
സംസ്ഥാനത്ത് ഈ ദിവസം കൂടുതല്‍ മഴ കിട്ടിയതില്‍ രണ്ടാം സ്ഥാനം പീരുമേടിനാണ്. മൂന്നാറില്‍ 36.4 എംഎം, ഇടുക്കിയില്‍ 32 എംഎം, തൊടുപുഴയില്‍ 43 എംഎം, മൈലാടുംപാറയില്‍ 15.6 എംഎം എന്നിങ്ങനെയാണ് മഴ ലഭിച്ചത്. ഇതോടെ ഇടുക്കി ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പും കാര്യമായി ഉയര്‍ന്നിട്ടുണ്ട്.
 
പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ 27 ശതമാനം വെള്ളമായി. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ 17 ശതമാനമായിരുന്നു. കുണ്ടളയില്‍ 18 ശതമാനവും മാട്ടുപ്പെട്ടിയില്‍ 29 ശതമാനവും ആനയിറങ്കലില്‍ 9 ശതമാനവും പൊന്‍മുടിയില്‍ 70 ശതമാനവും നേര്യമംഗലത്ത് 97 ശതമാനവും ലോവര്‍പെരിയാറില്‍ 99 ശതമാനവും വെള്ളമുണ്ട്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക