മാണി സുരക്ഷിതനെന്ന് രമേശ് ചെന്നിത്തല

വെള്ളി, 12 ഡിസം‌ബര്‍ 2014 (17:18 IST)
ബാര്‍ കോഴക്കേസില്‍ പ്രതിയായ ധനമന്ത്രി കെ എം മാണി എപ്പോഴും സുരക്ഷിതനെന്ന് രമേശ് ചെന്നിത്തല. മാണിയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല

കൂടിക്കാഴ്ച നടത്താനായി രഹസ്യമായാണ് രമേശ് ചെന്നിത്തല എത്തിയത്. ഇതിനായി പൊലീസ് അകമ്പടി ഒഴിവാക്കിയിരുന്നു. ഇതിനെപ്പറ്റിയുള്ള മാ‍ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ടൌണില്‍ യാത്ര ചെയ്യുമ്പോള്‍ പൊലീസ് എസ്കോര്‍ട്ട് ഉപയോഗിക്കാറില്ലെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഏതാണ്ട് ഏതാണ്ട് അരമണിക്കൂര്‍ നീണ്ട് നിന്ന കൂടിക്കാഴ്ചയില്‍ ഔദ്യോഗിക കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞു. രഹസ്യ കൂടികാഴ്ച മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നാണ് കരുതപ്പെടുന്നത്.

അതിനിടെ മാണിയുടെ രാജ്യം ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍