മാണിയെ വേട്ടയാടി യുഡിഎഫിനെ തകര്‍ക്കാമെന്ന് കരുതേണ്ട: സുധീരന്‍
ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ച സാഹചര്യത്തില്‍ മാണിയെ പിന്തുണച്ച് കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍ രംഗത്ത്. കേസില്‍ മാണി രാജിവെക്കേണ്ട ആവശ്യമില്ലെന്നും. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത് സാധാരണ നടപടിയാണെന്നും സുധീരന്‍ വ്യക്തമാക്കി.
ബാര്‍ കോഴ ആരോപണത്തില്‍ കെഎം മാണിയെ വേട്ടയാടി യുഡിഎഫിനെ ദുര്‍ബലപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും. മാണിക്കെതിരെയുള്ള ആരോപണാത്തെ ശക്തമയി നേരിടുമെന്നും സുധീരന്‍ പറഞ്ഞു.