അത് മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായം, കോൺഗ്രസ്സിൽ ചേരാനില്ല, പാർട്ടി രൂപീകരിച്ച് മുന്നോട്ടുപോകും: മാണി സി കാപ്പൻ
മാണി സി കാപ്പൻ കോൺഗ്രസ്സിൽ ചേരട്ടെയെന്നുള്ള ഒരു വിഭാഗം കോൺഗ്രസ് നേതാക്കളൂടെ നിർദേശം തള്ളി പാർട്ടി രൂപീകരിച്ച് മുന്നോട്ടുപോകും എന്ന് മാണി സി കാപ്പൻ, മാണി സി കാപ്പൻ കോൺഗ്രസ്സിൽ ചേരട്ടെയെന്നും കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിയ്ക്കാം എന്നുമാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്. പാർട്ടിയിൽ ഒരു വിഭാഗം നേതാക്കൾക്കും ഇതേ അഭിപ്രായമാണ് എന്നാൽ കോൺഗ്രസ്സിൽ ചേരാനില്ലെന്നും സ്വന്തം പാർട്ടി രൂപീകരിച്ച് മുന്നോട്ടുപോകാനാണ് ഉദ്ദേശികുന്നത് എന്നും മാണി സി കാപ്പൻ പറഞ്ഞു. താൻ കൊൺഗ്രസ്സിൽ ചേരട്ടെ എന്നത് മുല്ലപ്പള്ളിയുടെ മാത്രം അഭിപ്രായമാണ്. കോൺഗ്രസ്സിൽ ചേരില്ല എന്നത് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. പുതിയ പാർട്ടി പ്രഖ്യാപിച്ച് യുഡിഎഫുമായി സഹകരിച്ചുപോകും. ഒന്നിലധികം സീറ്റുകൾ ലഭിയ്ക്കും എന്നാണ് പ്രതീക്ഷിയ്ക്കുന്നത് എന്നും മാണി സി കാപ്പൻ പറഞ്ഞു.