മംഗള എക്‌സ്‌പ്രസില്‍ യാത്രക്കാരെ മയക്കിക്കിടത്തി കവര്‍ച്ച; കവര്‍ച്ചയ്ക്ക് ഇരയായത് ആലപ്പുഴ സ്വദേശികള്‍

ശനി, 6 ഫെബ്രുവരി 2016 (09:17 IST)
നിസാമുദ്ദീനില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന മംഗള എക്സ്പ്രസില്‍ കവര്‍ച്ച. ആലപ്പുഴ സ്വദേശികളാണ് കവര്‍ച്ചയ്ക്ക് ഇരയായത്. മയക്കിക്കിടത്തിയാണ് ഇവരെ കവര്‍ച്ച ചെയ്തത്. ജിനു (25), അമല്‍ (20) എന്നിവരെയാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
 
മയക്കുമരുന്ന് കലര്‍ന്ന ഭക്ഷണം ഗോവയില്‍ നിന്നാകാം ഇവര്‍ കഴിച്ചതെന്നാണ് സംശയിക്കുന്നത്. ഷൊര്‍ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ ഇന്നു രാവിലെ ട്രയിന്‍ എത്തിയപ്പോഴാണ് ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ റെയില്‍വേ സുരക്ഷാസേനയും റെയില്‍വേ പൊലീസും ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.
 
നിസാമുദ്ദീനില്‍ നിന്നുമാണ് ഇരുവരും യാത്ര തുടങ്ങിയത്.

വെബ്ദുനിയ വായിക്കുക