വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ അബ്ദുള്‍ ഖലീല്‍ കളമശേരിയില്‍ അനുജ എന്ന പെണ്‍കുട്ടിയുമായി ഫേസ് ബുക്ക് വഴി ബന്ധപ്പെടുകയും പിന്നീട് വിവാഹം ചെയ്യാമെന്ന് പറഞ്ഞ് മതം മാറ്റി ഒരുമിച്ചു താമസം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ അനുജ ആത്മഹത്യ ചെയ്യുകയും ചെയ്തു. എന്നാല്‍ അനുജയുടെ തല മുണ്ഡനം ചെയ്ത നിലയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്.
ഇതിനു ശേഷം കേസില്‍ ജാമ്യത്തിലിറങ്ങിയ അബ്ദുള്‍ ഖലീല്‍ ഭര്‍തൃമതിയായ ഒരു യുവതിയുമായി അടുപ്പത്തിലായി ഒരുമിച്ചു താമസമായി. ഈ യുവതിയുമായി ഇയാള്‍ ആദ്യ ഭാര്യ താമസിക്കുന്ന വീട്ടിലെത്തി. ഇതു ചോദ്യം ചെയ്ത ആദ്യ ഭാര്യയുമായി വഴക്കിടുകയും ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റ ഇവരെ ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.