മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: നാല്‍പ്പത്തിയഞ്ചുകാരന്‍ പിടിയില്‍

ബുധന്‍, 27 ജൂലൈ 2016 (10:57 IST)
മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് 45 കാരനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.  കഠിനം‍കുളം മുണ്ടന്‍ചിറയില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സ്റ്റാലിനാണു പൊലീസ് പിടിയിലായത്.
 
കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ കുട്ടി സ്കൂളില്‍ പോകുന്ന വഴിക്കാണു ഇയാള്‍ കുട്ടിയെ തടഞ്ഞു നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ കഠിനം‍‍കുളം പൊലീസില്‍ ഏല്‍പ്പിച്ചു.
 
ഇയാള്‍ കഞ്ചാവിന്‍റെ ലഹരിയിലായിരുന്നു എന്ന് സംശയമുള്ളതായി പൊലീസ് വെളിപ്പെടുത്തി. 

വെബ്ദുനിയ വായിക്കുക