ഗുണ്ടാ പിരിവ് നല്‍കാത്തതിനു ക്രൂര മര്‍ദ്ദനം: യുവാവ് അറസ്റ്റില്‍

ശനി, 31 ഡിസം‌ബര്‍ 2016 (17:10 IST)
ഗുണ്ടാ പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് അരിവ്യാപാരിയെ മര്‍ദ്ദിക്കുകയും പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചാല സ്വദേശി നാടോടി എന്നറിയപ്പെടുന്ന സുധീറാണ് ഫോര്‍ട്ട് പൊലീസ് വലയിലായത്.
 
ചാലയിലെ ബര്‍ക്കത്ത് ട്രേഡേഴ്സ് ഉടമ സുധീറിനെയാണ് പ്രതി മര്‍ദ്ദിച്ചത്. ഫോര്‍ട്ട് സ്റ്റേഷന്‍ എസ്.ഐ ഷാജിമോന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

വെബ്ദുനിയ വായിക്കുക