ശ്രീലങ്കൻ പൗരത്വമുള്ള റസീന നാലുവർഷമായി ഭർത്താവിനൊപ്പം ദുബായിലാണ് താമസം. ഇരുവരും യുഎസിലുള്ള മക്കളെ കണ്ടശേഷമാണ് കൊളംബോയിലെത്തിയത്. ദുബായിലേക്ക് പോകാൻ ഭർത്താവ് അബ്ദുൾ ഖാദറിനെ വിമാനത്താവളത്തിൽ വിട്ടിട്ടാണ് റസീന ഹോട്ടൽ മുറി ഒഴിയാനെത്തിയത്. ആ സമയത്തായിരുന്നു ഹോട്ടലിനു പുറത്ത് സ്ഫോടനം നടന്നത്.