മഹാരാഷ്ട്രയില്‍ വാഹനാപകടം: നാലുവയസുകാരനുള്‍പ്പെടെ അഞ്ചു മലയാളികള്‍ മരിച്ചു

ശ്രീനു എസ്

ശനി, 14 നവം‌ബര്‍ 2020 (14:09 IST)
മഹാരാഷ്ട്രയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലുവയസുകാരനുള്‍പ്പെടെ അഞ്ചു മലയാളികള്‍ മരിച്ചു. ഗോവയിലേക്ക് പോകുകയായിരുന്ന 12 അംഗമലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. സത്താറക്കു സമീപം വാഹനം പാലത്തില്‍ നിന്നും നദിയിലേക്ക് വീഴുകയായിരുന്നു.
 
രക്ഷപ്പെട്ട ഏഴുപേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മധുസൂദനന്‍ നായര്‍, ഉഷാ നായര്‍, സാജന്‍, ആദിത്യ, ആരവ് എന്നിവരാണ് മരിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍