ജയിലിൽ തൂങ്ങിമരിക്കാൻ ശ്രമം; മലപ്പുറം കളക്ട്രേറ്റ് സ്ഫോടനക്കേസിലെ മുഖ്യ പ്രതിയുടെ നില അതീവ ഗുരുതരം

ബുധന്‍, 19 ഏപ്രില്‍ 2017 (08:02 IST)
ജയിലിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച മധുര ഇസ്മായിൽപുരം സ്വദേശി അബ്ബാസ് അലി (27)യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം കലക്ടറേറ്റ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയും ബേസ് മൂവ്മെൻറ് സംഘാംഗവുമാണ് ഇയാൾ. വിയ്യൂർ ജയിലിലാണ് സംഭവം. 
 
ജയിലിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച ഇയാളെ ചൊവ്വാഴ്ച പുലർച്ചെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ആശ്രുപത്രിയിൽ പ്രവേശിപ്പിച്ച അലിയുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിലാണെന്നും തൂങ്ങിമരിക്കാൻ ശ്രമിച്ചതിന്റെ മുറിവുകളുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 
 
2016 കേരളപ്പിറവി ദിനത്തിലാണ് മലപ്പുറം കലക്ടറേറ്റ് വളപ്പിലെ കോടതിക്ക് മുന്നിൽ നിർത്തിയിട്ട ഹോമിയോ ഡി.എം.ഒയുടെ കാറിൽ സ്ഫോടനമുണ്ടായത്. നവംബർ 27നാണ് അബ്ബാസ് അലിയടക്കം നാലുപേരെ ചെന്നൈയിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക