മകരവിളക്കിനായി ശബരിമല ഒരുങ്ങി

ബുധന്‍, 7 ജനുവരി 2015 (11:11 IST)
ഭക്ത ലക്ഷങ്ങള്‍ കാത്തിരിക്കുന്ന മകരവിളക്ക് പൂജകള്‍ക്കായി ശബരിമല സന്നിധാനം ഒരുങ്ങി. സംക്രമ പൂജകള്‍ക്കും, തിരുവാഭരണം ചാര്‍ത്തിഅ ഭഗാവാന്റെ തിരുമുഖം കാണാനായി ശബരിമലയിലും പരിസരത്തും സ്വാമിമാ‍ര്‍ എത്തിത്തുടങ്ങി. ഇതോടെ അയ്യപ്പ ഭക്തന്മാര്‍ക്കായി ദേവസ്വന്‍ ബോര്‍ഡും സന്നദ്ധ സംഘടനകളും വിപുലമായ സൌകര്യങ്ങള്‍ ഒരുക്കാന്‍ തുടങ്ങി. മകരവിളക്ക് കണക്കിലെടുത്ത് പത്ത് ലക്ഷം ടിന്‍ അരവണയാണ് ദേവസ്വം കരുതല്‍ ശേഖരമായി സൂക്ഷിച്ചിരിക്കുന്നത്. 
 
പാണ്ടിത്താവളം, മാളികപ്പുറം ക്ഷേത്രത്തിന് സമിപം, ജ്യോതിനഗര്‍ എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്കു മകരവിളക്ക് കാണുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഇതിനുള്ള ഒരുക്കാങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ തുടങ്ങും. വിരിവയ്ക്കാന്‍ കഴിയുന്ന പ്രധാന സ്ഥലങ്ങള്‍ വൃത്തിയാക്കാനും കുടിവെള്ളം ഉള്‍പ്പടെയുള്ളയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാനും ദേവസ്വവും സന്നദ്ധ സംഘടനകളും ഒന്നിച്ചെത്തും. 
 
മകരവിളക്ക് ദിവസം ഏഴ് മണിക്ക് ശേഷമാണ് സംക്രമപൂജ നടക്കുക. സംക്രമ പൂജക്ക് ശേഷമായിരിക്കും തീര്‍ഥാടകര്‍ക്കു ദര്‍ശനത്തിന് അവസരമൊരുക്കുക.  മകരവിളക്ക് ദിവസം തീര്‍ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുന്നതിന് നിയന്ത്രണം ഉണ്ടാകും. തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനുമായി പമ്പയിലും സന്നിധാനത്തും കൂടുതല്‍ പോലീസുകാരെ നിയോഗിക്കും. സന്നിധാനത്ത് മാത്രം രണ്ടായരത്തിലധികം പോലീസുകാരെ നിയോഗിക്കും. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ജനുവരി 12ന് തുടങ്ങും.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക