സിപിഎമ്മിന്റെ ജനസ്വാധീനം കുറഞ്ഞെന്ന് എം എ ബേബി

വെള്ളി, 16 ജനുവരി 2015 (12:59 IST)
സിപിഎമ്മിന്റെ ജനസ്വാധീനത്തില്‍ ചോര്‍ച്ചയുണ്ടായെന്ന് പൊളിറ്റ്ബ്യൂറോ അംഗം എം എം ബേബി. സിപിഎം കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബേബി.

ലോക്സഭ തിരഞ്ഞെടുപ്പില്‍ നാലില്‍ നിന്ന് എട്ടായി എന്ന് മേനി നടിച്ചിട്ട് കാര്യമില്ല സമ്മേളനത്തില്‍ ബേബി പറഞ്ഞു. ബംഗാളിലെ തിരിച്ചടിയാണ് പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതിന്റെ തുടര്‍ച്ചയാണ് കേരളത്തിലും കണ്ടത് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തില്‍ പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാമായിരുന്നെന്നും തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാ‍കാന്‍ കഴിഞ്ഞില്ലെന്നും ബേബി കൂട്ടിച്ചേര്‍ത്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക