ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398ലെത്തിയാൽ ട്രയൽ റൺ നടത്തുമെന്ന് വൈദ്യുത മന്ത്രി എം എം മണി. ജനങ്ങൾക്ക് ഇതിനെക്കുറിച്ച് ഒരു ധാരണയുണ്ടാക്കാൻ ഈ ട്രയൽ റൺ സഹായകരമാകും. തുലാവർഷത്തിൽ വലിയ തോതിൽ മഴ ഉണ്ടായാൽ ഡാം തുറക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. കളക്‌ട്രേറ്റിൽ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.