നിലവിലെ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ലെന്ന് മന്ത്രി എം എം മണി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അണക്കെട്ട് തുറക്കേണ്ടെന്ന് കെ എസ്.ഇ.ബി അധികൃതരും അറിയിച്ചിട്ടുണ്ട്.
നിലവിൽ 2396.12 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. രാവിലെ ആറ് മണിക്ക് ശേഷം .2 അടി വെള്ളം മാത്രമേ ഉയർന്നിട്ടുള്ളൂ.
അതേസമയം, ഇന്ന് മന്ത്രി എം എം മണി ഇടുക്കി അണക്കെട്ട് സന്ദർശിക്കും. കളക്ട്രേറ്റില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗവും നടക്കും. പരീക്ഷണ തുറക്കല്‍ സംബന്ധിച്ച കാര്യങ്ങള്‍ ഈ യോഗത്തിലായിരിക്കും തീരുമാനിക്കുക.