ഇടപ്പള്ളി ലുലു മാളില്‍ ബോംബ് ഭീഷണി

വെള്ളി, 22 ഓഗസ്റ്റ് 2014 (16:17 IST)
ഇടപ്പള്ളിയിലെ ലുലു മാളില്‍ ബോംബ് ഭീഷണി.ഫോണിലൂടെ രണ്ട് തവണ ഭീഷണി സന്ദേശങ്ങള്‍ എത്തി. ഇവ വ്യാജ മേല്‍വിലാസത്തിലെടുത്ത നമ്പരില്‍ നിന്നുമാണെന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തേത്തുടര്‍ന്ന്  പോലീസും ഡോഗ് സ്‌ക്വാഡും മാളില്‍ പരിശോധന നടത്തി വരികയാണ്. മാളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. നിരവധി വ്യാപാര സ്ഥാപനങ്ങളും തിയേറ്ററുകളുമുള്ള ലുലു മാളില്‍ ദിവസവും നൂറ് കണക്കിനാളുകളാണ് ഷോപ്പിംഗിനായി എത്തുന്നത്.


വെബ്ദുനിയ വായിക്കുക