ബന്ധുക്കളില്‍ നിന്നുള്ള എതിര്‍പ്പ്: കമിതാക്കള്‍ ആത്മഹത്യ ചെയ്തു

തിങ്കള്‍, 18 ജൂലൈ 2016 (14:08 IST)
ഭാര്യയും രണ്ട് കുട്ടികളുമുള്ള 38 വയസുകാരനും ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ 40 കാരിയും വിഷം കഴിച്ചു മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴര മണിക്കാണു സംഭവം.
 
പള്ളം‍‍വിള ഏറ്റക്കുളങ്ങര പുതുവല്‍ പുത്തന്‍ വീട്ടില്‍ ഹരികുമാറും അയല്‍ക്കാരിയായ നടൂര്‍ക്കൊല്ല പനയമൂല കടുക്കാരുവിള വീട്ടില്‍ ഷീലയുമാണു വിഷം കഴിച്ചു മരിച്ചത്. ഷീലയുടെ വീട്ടിലെ കിടപ്പുമുറിയില്‍ വച്ചായിരുന്നു ഇവര്‍ വിഷം കഴിച്ചത്. 
 
20 വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ഷീലയ്ക്ക് രണ്ട് കുട്ടികളുണ്ട്. ഇവര്‍ വീടിനോട് ചേര്‍ന്ന് പലചരക്ക് കട നടത്തിയിരുന്നു. ഹരികുമാറുമായുണ്ടായ അടുപ്പം ബന്ധുക്കള്‍ വിലക്കിയിരുന്നു. എന്നാല്‍ ആശാരിപ്പണിക്കാരനായ ഹരികുമാറിനെ ഉപേക്ഷിക്കാന്‍ ഷീല തയ്യാറായില്ല. എതിര്‍പ്പ് വര്‍ദ്ധിച്ചതോടെയാണ് ഇവര്‍ ആത്മഹത്യ ചെയ്യാന്‍ തയ്യാറായത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. പാറശാല പൊലീസ് കേസെടുത്തു. 

വെബ്ദുനിയ വായിക്കുക