കമിതാക്കള്‍ ഒതളങ്ങ കഴിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു: കാമുകി മരിച്ചു

വ്യാഴം, 20 നവം‌ബര്‍ 2014 (18:11 IST)
പാച്ചല്ലൂരില്‍ കമിതാക്കള്‍ ഒതളങ്ങ കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആത്മഹത്യ ശ്രമത്തെത്തുടര്‍ന്ന് ഗുരുതരാവസ്‌ഥയിലായിരുന്ന കാമുകി മരിച്ചു.. പെരിങ്ങല തെങ്ങുനട്ടുവിള വീട്ടില്‍ അച്ചു (17) ആണ്‌ മരിച്ചത്‌.  കാമുകന്‍ ശ്രീകാന്തി (19)  ഗുരുതരാവസ്‌ഥയില്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ ശ്രീകാന്ത്‌ അച്ചുവിനെ വീട്ടിലേയ്‌ക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു. ശ്രീകാന്തിന്റെ വീടിന്റെ ടെറസില്‍ വെച്ചാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പൊലീസ് നിഗമനം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.


വെബ്ദുനിയ വായിക്കുക