ക്രിസ്മസ് ന്യൂഇയര്‍ ബംബര്‍ നറുക്കെടുപ്പ്: 16 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 19 ജനുവരി 2023 (09:49 IST)
ക്രിസ്മസ് ന്യൂഇയര്‍ ബംബര്‍ നറുക്കെടുപ്പ് ഇന്ന്. 16 കോടിയുടെ ഭാഗ്യവാനെ ഇന്നറിയാം. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാന തുകയാണ് ക്രിസ്മസ് പുതുവത്സര ബമ്പറിന്റെത്. ടിക്കറ്റ് വില 400 രൂപയാണ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് തിരുവനന്തപുരം ഗോര്‍ക്കീലാണ് നറുക്കെടുപ്പ് നടക്കുന്നത്. 
 
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 10 പേര്‍ക്കാണ് ലഭിക്കുന്നത്. മൂന്നാം സമ്മാനം ഒരുലക്ഷം രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. ഇനി വില്‍ക്കാനുള്ള ടിക്കറ്റ് 54000 ആണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍